Uncategorized

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കോടതി

എറണാകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനെ കുടഞ്ഞ് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായിട്ടും ഏഴ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ അതിരൂക്ഷ വിമര്‍ശനം. ഇച്ഛാശക്തിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് എസ് പി ശശിധരനോട് കോടതി ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.അന്വേഷണത്തില്‍ താത്പര്യ കുറവുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീഴ്ച വരുത്തിയിട്ടില്ലെന്നും കൃത്യമായാണ് അന്വേഷണം നടക്കുന്നതെന്നും എസ് ശശിധരന്‍ വ്യക്തമാക്കി. മികച്ച ഉദ്യോഗസ്ഥനാണ് എസ് ശശിധരന്‍ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് എന്ന് എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു.റിപ്പോര്‍ട്ട് വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ശശിധരന്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എട്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ട് ഒരു കേസില്‍ മാത്രം അന്തിമ റിപ്പോര്‍ട്ട് നല്‍കിയതാണ് കോടതിയെ ചൊടിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കോടതി ഉത്തരവുകള്‍ പാലിച്ചില്ല. നിങ്ങളുടെ പിന്നില്‍ ആരോ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മികവില്‍ കോടതിക്ക് സംശയമില്ല എന്നാല്‍ ഈ കേസില്‍ ഇച്ഛാശക്തിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയണം എന്നും കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണകൊള്ള അടക്കം നിരവധി കേസുകള്‍ താന്‍ അന്വേഷിക്കുന്നുണ്ട്. മനഃപൂര്‍വം വീഴ്ചവരുത്തിയിട്ടില്ല. മറ്റ് കേസുകളുടെ വിവരം ജില്ലയില്‍ വിജിലന്‍സ്ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടില്ലെന്നും എസ് ശശിധരന്‍ പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button