27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ♦️🔰വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍
Uncategorized

♦️🔰വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

കണ്ണൂർ: കണ്ണൂര്‍ എടക്കാട് വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറ (45) യ്ക്കാണ് വെട്ടേറ്റത്. വയറ്റിൽ ഗുരുതരമായി പരുക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബിറയുടെ സുഹൃത്തായ കുത്തുപറമ്പ് സ്വദേശി ഫയറൂസിനാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് ആക്രമണം നടന്നത്. ഇരുവരും തമ്മിൽ മുൻ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

കണ്ണുകളിൽ ഇരുട്ടു മൂടുന്നു, ഇന്നസന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല: ദിലീപ്

Aswathi Kottiyoor

സംസ്ഥാനത്ത് അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കമായി |

Aswathi Kottiyoor

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു; ആക്രമണത്തിനിരയായ എസ്ഐ

Aswathi Kottiyoor
WordPress Image Lightbox