Uncategorized

അമിതവേഗതയിൽ വന്ന പൊലീസ് വാഹനം ബൈക്കിൽ ഇടിച്ചു; മൂന്ന് കൗമാരക്കാർക്ക് ​ദാരുണാന്ത്യം

അമിതവേഗതയിൽ വന്ന പൊലീസ് വാഹനം ബൈക്കിൽ ഇടിച്ച് പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന കാർത്തിക് ബ്രിജ്‌ലാൽ ബിസെൻ (14), ശിവപ്രസാദ് കാംബ്ലെ, ജിതേന്ദ്ര ബവാങ്കർ (ഇരുവരും 16 വയസ്സ്) എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.

ബുധനാഴ്ച രാത്രി ഗംഗാസാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കോഡിയിൽ നിന്ന് ഗംഗാസാരിയിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം ഒരു ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് വാഹനമോടിച്ചയാളുടെ അശ്രദ്ധയിൽ പ്രതിഷേധിച്ച് നാട്ടുകാർ അപകടസ്ഥലത്ത് തടിച്ചുകൂടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രാദേശിക എം.എൽ.എ. വിനോദ് അഗർവാൾ അറിയിച്ചു. അതേസമയം, അശ്രദ്ധമായി വാഹനം ഓടിച്ചതിനും അശ്രദ്ധമൂലം മരണം സംഭവിച്ചതിനും, വാഹനം ഓടിച്ചിരുന്ന അമിത് മഹൂലെയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button