Uncategorized

മിഷന്‍ ചക്കക്കൊമ്പന്‍ ഇന്ന് മൂന്നാം ദിനത്തില്‍; ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടരും; കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ഇടവേള

ഇടുക്കി: മിഷന്‍ ചക്കക്കൊമ്പന്‍ ഇന്ന് നിര്‍ണായകമായ മൂന്നാം ദിനത്തില്‍. നിലവില്‍ ചക്കക്കൊമ്പന്‍ വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്ന് മാറി. ഇന്നലെ രാത്രിയില്‍ ആനയെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. കാട്ടാനയേ ട്രാക്ക് ചെയ്യാനുള്ള ടീം ഉടന്‍ പുറപ്പെടും. ഇന്നലെ ദൗത്യം അവസാനിപ്പിക്കുമ്പോള്‍ ചെമ്പകത്തൊഴുക്കുടി ഭാഗത്താണ് ചക്കക്കൊമ്പന്‍ ഉണ്ടായിരുന്നത്.ആന അക്രമകാരി ആകുന്നതും മയക്ക് വെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് കഴിഞ്ഞ രണ്ട് ദിവസവും വെല്ലുവിളിയായത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

ദൗത്യത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ എട്ടുമണിയോടെ ചക്കക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലം ട്രാക്കിംഗ് ടീം കണ്ടെത്തിയിരുന്നു. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ചെമ്പകത്തൊഴുക്കുടി ഭാഗത്തുണ്ടായിരുന്ന കാട്ടാന മണിക്കൂറുകളോളം അവിടെ തന്നെ നിലയുറപ്പിച്ചു. 301 കോളനി ഭാഗത്തേക്ക് തുരത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് മയക്ക് വെടിവെക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ ദൗത്യ സംഘത്തിന് ചക്കക്കൊമ്പന്‍ പിടികൊടുത്തില്ല. ഉച്ചയ്ക്കുശേഷം ചെമ്പകത്തൊഴുകൂടി സെറ്റില്‍മെന്റ് എട്ടേക്കര്‍ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന അവിടെത്തന്നെ തുടര്‍ന്നു. മയക്കു വെടിവെക്കാന്‍ അനുയോജ്യമായ സ്ഥലം അല്ലാത്തതിനാലും, വെളിച്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതിനാലും ആണ് ഇന്നലത്തെ ദൗത്യം അഞ്ചുമണിയോടെ അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button