Uncategorized

ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

​മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റാഫീസിന് സമീപം സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. പഴയ പോസ്റ്റാഫീസിന് സമീപത്തെ കണിയാംപറമ്പിൽ എൻ. ഗോപാലൻ (74) ആണ് മരിച്ചത്.
​കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഗോപാലനെ നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
​ഭാര്യ: എം. നാരായണി.
മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ), ജിജേഷ് ചാവശേരി (ദീപിക ലേഖകൻ, മട്ടന്നൂർ പ്രസ് ഫോറം പ്രസിഡന്റ്).
മരുമക്കൾ: വി. ലക്ഷ്മണൻ, കെ. ഹണി (അധ്യാപിക, മീത്തലെ പുന്നാട് യു.പി. സ്കൂൾ).
സഹോദരങ്ങൾ: നാരായണി, ഭാരതി (ഇരുവരും എടക്കാനം), പരേതനായ കൃഷ്ണൻ.
​സംസ്‌കാരം നാളെ (ഒക്ടോബർ 12, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ചാവശേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button