Uncategorized
ആലുവയില്‍ തീപിടിത്തം; ഹോട്ടല്‍ കത്തിനശിച്ചു

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഹോട്ടലില്‍ തീപിടിത്തം. കുട്ടമശേരി സര്‍ക്കുലര്‍ കവലയിലെ ഹോട്ടലില്‍ പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തം ഉണ്ടായത്.
കീഴ്മാട് സ്വദേശി ബദറുദ്ദീന്‍ എന്നയാളുടെ തങ്ങള്‍സ് സ്റ്റോര്സിലാണ് അഗ്നിബാധയുണ്ടായത്. ഫ്രിഡ്ജ് അടക്കം സാധനങ്ങള്‍ കത്തിനശിച്ചു. അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തി.




