Uncategorized
‘സർവീസ് റോഡ് പണിതിട്ട് മതി ടോൾ’; നാട്ടിക ടോൾപ്ലാസയിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ട് പണിമുടക്ക്, ഗതാഗതം സ്തംഭിച്ചു

തൃശൂര്‍: ടോള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നാട്ടികയിലെ ടോള്‍പ്ലാസയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട് പണിമുടക്കിയത് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന മറ്റ് ബസുകളും നിര്‍ത്തിയിട്ട് യാത്രക്കാരെ ഇറക്കിവിട്ടതോടെ ജനം പെരുവഴിയിലായി.




