Uncategorized
രാഷ്ട്രപതി ദ്രൗപദി മുർമു 28-ന് കേരളത്തിലേക്ക്

ന്യൂഡൽഹി: കണ്ണൂർ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നു. നവംബർ 28 ശനിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി പരേഡിന്‍റെ അഭിവാദ്യം സ്വീകരിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ നാനൂറിലധികം ഓഫീസർ ട്രെയിനികളാണ് ഇത്തവണ അക്കാദമിയിൽ നിന്നും പുറത്തിറങ്ങുന്നത്. പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയിലെ കമ്മീഷൻഡ് ഓഫീസർമാരായി ചുമതലയേൽക്കുന്നതിന്‍റെ പ്രതീകമായ ‘ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങാണ് പരേഡിലെ പ്രധാന ആകർഷണം.
ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് രാഷ്ട്രപതി മെഡലുകളും ട്രോഫികളും സമ്മാനിക്കും.




