Uncategorized

പകൽ മാനേജർ, രാത്രി സെയിൽസ്മാൻ; കണ്‍സ്യൂമർ ഫെഡിലെ കോൺ​ഗ്രസ് നേതാവിനുവേണ്ടിയാണ് വിചിത്ര ഉത്തരവ്

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനമായ കണ്‍സ്യൂമണ്‍ ഫെഡിലെ ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളം കിട്ടാൻ വിചിത്ര ഉത്തരവ്. തിരുവനന്തപുരം അസി. മാനേജറും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറിയുമായ ജെ ഫ്രെഡിക്കുവേണ്ടിയാണ് വിചിത്ര ഉത്തരവ്. കണ്‍സ്യൂമർ ഫെഡിൽ പകൽ സമയത്തെ ജോലിക്ക് പിന്നാലെ വൈകീട്ട് അഞ്ചു മുതൽ മദ്യഷോപ്പിലും ദിവസ വേതനത്തിലും ഫെഡ്രിയെ നിയമിച്ചു.

കോൺഗ്രസ് സംഘടനാ നേതാവും ഡിഡിസി അംഗവുമായ ജെ ഫ്രെഡി കണ്‍സ്യൂമ‌ർ ഫെഡിൻെറ തിരുവനന്തപുരം അസി.മാനേജറാണ്. സ്റ്റാച്യുവിലുള്ള കണ്‍സ്യൂമർഫെഡിൻെറ മദ്യശാലയിൽ ഒരു ജീവനക്കാരൻെറ കുറവ കാരണം ഉപഭോക്താക്കള്‍ ആകെ ബുദ്ധിമുട്ടുന്നുവെന്ന പരാതിയിലാണ് തുടക്കം. സ്റ്റോർ മാനേജർ കണ്‍സ്യൂമർഫെഡ് എംഡിക്ക് കത്ത് നൽകിയതിന് പിന്നാലെ ഫ്രെഡി ഒരു നിവേദനം നൽകി. ഏതെങ്കിലും മദ്യശാലയിൽ ദിവസക്കൂലിക്ക് ജോലി വേണം. വൈകാതെ എംഡിയുടെ ഉത്തരവിറങ്ങി. അഞ്ചു മണിക്ക് ശേഷം ഫ്രെഡിക്ക് മദ്യശാലയിൽ ജോലി ചെയ്യാം. 9 മണിവരെയുള്ള ജോലിക്ക് 425 രൂപ പ്രതിദിനം നൽകും. 60,000ത്തിനും 70,000ത്തിനും ഇടയിൽ ശമ്പളം വാങ്ങുന്ന അസി.മാനേജറിനാണ് നാലു മണിക്കൂർ ജോലിക്കായുള്ള ദിവസകൂലി കൂടി ലഭിക്കുന്നത് ജീവനക്കാരുടെ കുറവുണ്ടെങ്കിൽ ദിവസക്കൂലിക്കോ എംപ്ലോയിമെൻറ് വഴിയോ ഒരാളെ സ്ഥാപനത്തിന് നിയമിക്കാവുന്നതാണ്.

ഒരാള്‍ക്കൂടി അത് വരുമാനമുണ്ടാക്കും. പക്ഷെ സംഘടന നേതാവിന് പോക്കറ്റ് വീർപ്പിക്കാൻ വഴിവിട്ട നീക്കമാണ് നടന്നതെന്ന് വ്യക്തം. 3000 രൂപ വിറ്റുവരവും 1500 രൂപ സ‍ഞ്ചിത നഷ്ടവുമുള്ള സ്ഥാപനവുമാണ് കണ്‍സ്യൂമ‌ർ ഫെഡ്. പിൻവാതിൽ നിയമനങ്ങളും അഴിമതിയും എക്കാലവും കണ്‍സ്യൂമണ്‍ ഫെഡിന് മുകളിൽ കരിനിഴലായി ഉണ്ട്. അതേ സമയം എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഇടത് സംഘടനാനേതാക്കൾക്ക് സമാന രീതിയിൽ നിയമനം നൽകിയിട്ടുണ്ടെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് ഫ്രെഡിയുടെ വിശദീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button