Uncategorized

‘ഭക്തരോട് മോശമായി പെരുമാറരുത്, സമചിത്തതയോടെ പ്രവർത്തിക്കണം’; ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെയും ആദരവോടെയും പ്രവർത്തിക്കണമെന്നും കേരള ഹൈക്കോടതി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്ന് ഭക്തർക്ക് നേരിടേണ്ടിവന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.

ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടിപ്പിക്കരുതെന്നും ഏത് തലത്തിലുള്ള ജീവനക്കാരായാലും സമചിത്തതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി. എന്ത് പ്രകോപനമുണ്ടായാലും തർക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുത്. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുമ്പോൾ ഭക്തരുടെ താൽപ്പര്യങ്ങളും ദർശനത്തിനായി കാത്തുനിൽക്കുന്നവരുടെ സൗകര്യങ്ങളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

കോടതി നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും ദേവസ്വം ബോർഡ് ഇത് കർശനമായി നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പുനൽകി. ഇതേത്തുടർന്ന് ഹൈക്കോടതി ഹർജികൾ തീർപ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button