Uncategorized

അരിയിൽ ഷുക്കൂർ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി – അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് കോടതി. കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്കാണ് ജീവപര്യന്തം കോടതി വിധിച്ചത്. കേസിലെ മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, മേൽ കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സാവകാശം നൽകിയിട്ടുണ്ട്.

കേസിൽ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തും എന്നിവരടക്കം 17 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടി. കേസിൽ ആകെ 33 പ്രതികൾ ഉണ്ടായിരുന്നു. രണ്ട് പേർ ഈ കാലയളവിൽ മരണപ്പെട്ടിരുന്നു.

2012 ഫെബ്രുവരി 20ന് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ്‌ ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button