Uncategorized

കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റ്റി; പ​ട്ടി​ണി പോ​ലെ ല​ഹ​രി​യും തു​ട​ച്ചു​നീ​ക്കു​മെ​ന്ന് മോ​ദി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മ​യ​ക്കു​മ​രു​ന്ന് മു​ക്ത​മാ​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ നി​ർ​ദേ​ശം ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ നി​ന്ന് രാ​ജ്യ​ത്തെ വി​മു​ക്ത​മാ​ക്കാ​നു​ള്ള ‘ഡ്ര​ഗ്‌​സ് ഫ്രീ ​ഇ​ന്ത്യ’​പ്ര​ചാ​ര​ണ​ത്തി​നാ​യി ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​കാ​രാ​ധീ​ന​നാ​യാ​ണ് മോ​ദി സം​സാ​രി​ച്ച​ത്. പ​ട്ടി​ണി പോ​ലെ രാ​ജ്യ​ത്ത് നി​ന്ന് ല​ഹ​രി മ​രു​ന്ന് സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചെ​ങ്കി​ല്‍, ല​ഹ​രി​യെ​ന്ന ഭീ​ഷ​ണി​യെ മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും അ​ത് ത​ട​യു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളും പ്ര​ധാ​ന രാ​ഷ്ട്രീ​യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി മാ​റി​യ പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button