സാമ്പത്തിക തട്ടിപ്പ് കേസ്; ഡി സി സി അംഗം സുഹൈല്‍ ഷാജഹാന് അന്തര്‍സംസ്ഥാന ഗുണ്ടാ ബന്ധം

സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡി സി സി അംഗം സുഹൈല്‍ ഷാജഹാനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൈല്‍ ഷാജഹാന് വന്‍ ഗുണ്ടാബന്ധമെന്ന് പൊലീസ് വ്യക്തമാക്കി. സുഹൈലിന്റെ ഫോണില്‍ അന്തര്‍സംസ്ഥാന
ഗുണ്ടാ ബന്ധത്തിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.തൂഫാന്‍ മറയാക്കി സുഹൈല്‍ ഗണ്ടകളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. കെ.സുധാകരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി കേസിൽ വന്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു. കേസിലെ രണ്ടുപ്രതികള്‍ ഒളിവിലാണ്. പ്രതികൾ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഈ മാസം 17നാണ് സുഹൈല്‍ ഷാജഹാനെ പൊലീസ് പിടികൂടിയത്. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയിരുന്നു. തിരുവനന്തപുരത്തെ ലോഡ്സ് ആശുപത്രി അധികൃതരിൽ നിന്നായിരുന്നു പണം തട്ടിയത്. സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത്‌വിട്ടിട്ടുണ്ട്.സുഹൈല്‍ ഷാജഹാനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല.




