Uncategorized

കാലടി വിദ്യാർഥി സമരത്തിന് പിന്തുണയുമായി എ ഐ ഡി ഡബ്ലിയൂ എ; ‘കുഞ്ഞുങ്ങൾ ഒറ്റയ്ക്കല്ല, അമ്മമാർ കൂടെയുണ്ട്’: സി എസ് സുജാത

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. സംഘടനയുടെ നേതാക്കളും പ്രവർത്തകരും സർവകലാശാലയിലെ സമരപ്പന്തലിലെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എ ഐ ഡി ഡബ്ലിയൂ എ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയും സമരവേദിയിലെത്തി.സമരങ്ങളിലൂടെയാണ് വിദ്യാർഥികൾ തങ്ങളുടെ എല്ലാ അവകാശങ്ങളും നേടിയെടുത്തിട്ടുള്ളതെന്ന് സി എസ് സുജാത പറഞ്ഞു. വിദ്യാർഥികൾ ഒറ്റയ്ക്കല്ലെന്നും അവർക്ക് പിന്തുണയുമായി അമ്മമാരും കൂടെയുണ്ടെന്നും സുജാത വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനും റോജി എം ജോണും വൈസ് ചാൻസലർ സിസ തോമസും ശ്രമിക്കുന്നത് വിദ്യാഭ്യാസ മേഖലയെ തകർക്കാനാണെന്നും സി എസ് സുജാത ആരോപിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കുമെന്നും എ ഐ ഡി ഡബ്ലിയൂ എ നേതാക്കളും പ്രവർത്തകരും അറിയിച്ചു.

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് വിവിധ സംഘടനകളിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ തുടരുന്നതിനിടെയാണ് എ ഐ ഡി ഡബ്ലിയൂ എയുടെ ഐക്യദാർഢ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button