Uncategorized

അഭിപ്രായവ്യത്യാസം ഉള്ളവർക്ക് നിയപരമായി നിങ്ങാമെന്ന് തിരുവഞ്ചൂർ, സിപിഎം ബന്ധം വ്യക്തമായെന്ന് പിഎംഎ സലാം; അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണം

കൊച്ചി: എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും. കോടതിയുടെ നിഗമനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെന്റ് അപ്പീലിന് പോകുമെന്നും അത് പ്രോസിക്യൂഷനാണ് പറയേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഗവൺമെന്റിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. വിധിയിൽ അപ്പീൽ പോകേണ്ടി വരുമെന്നാണ് പിഎംഎ സലാമിൻ്റെ പ്രതികരണം.

13 പേർ കുറ്റക്കാരന് കോടതി കണ്ടെത്തിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് പറയുകയും കോടതിയുടെ വിധിക്കെതിരെ നീങ്ങുകയും ചെയ്യുന്നത് ശരിയല്ല. കോടതിയുടെ കണ്ടെത്തലിൽ അഭിപ്രായവ്യത്യാസം ഉള്ളവർക്ക് നിയമപരമായി തന്നെ നീങ്ങാൻ അവസരമുണ്ട്. വിധി പകർപ്പ് കിട്ടിയെങ്കിൽ മാത്രമേ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയൂ. ഗൂഢാലോചന പൂർണമായി തെളിയിക്കാൻ പറ്റിയില്ല എന്നേയുള്ളൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

സിപിഎം നേതാക്കൾ കുറ്റക്കാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. അവർക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയാണ് ചെയ്തത്. അവർ കുറ്റക്കാർ അല്ലാത്തത് കൊണ്ടല്ല, തെളിവുകൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതാണ്. സാക്ഷികൾക്ക് നേരെ ഭീഷണി ഉണ്ടായി. ഇനി രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകരുത്. അപ്പീൽ പോകേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button