നാദാപുരത്ത് പതിനൊന്നുകാരന് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

കോഴിക്കോട് നാദാപുരത്ത് പതിനൊന്നുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ പൂജാരിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മന്ദരത്തൂർ സ്വദേശി പുന്നോളി മിത്തൽ രാമദാസനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരനായ കുട്ടിയുടെ വീട്ടിൽ പൂജയ്ക്കായി എത്തിയതായിരുന്നു പ്രതിയായ രാമദാസൻ. പൂജയ്ക്ക് ശേഷം ബാക്കി കർമ്മങ്ങൾ പൂർത്തിയാക്കാനെന്ന വ്യാജേന 11 വയസ്സുകാരനായ കുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കൗൺസിലിംഗിന് വിധേയനായ കുട്ടിയിൽ നിന്നാണ് വിവരങ്ങൾ പുറത്തറിയുന്നത്. കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 15 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. പ്രതി അടക്കേണ്ട 25,000 രൂപ പിഴത്തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്




