Uncategorized

പാങ്ങപ്പാറ അഭിരാം കൊലപാതകം: കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്, പ്രതി ഉമറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. അഭിരാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, മാല എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി ഉമറുമായി സ്ഥലത്ത് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടന്നതിന് സമീപത്തുള്ള കിണറ്റിൽ നിന്നാണ് ഇവ ലഭിച്ചത്. കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു വസ്തുക്കളുണ്ടായിരുന്നത്. അഭിരാമിനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ബെൽറ്റ്, അതൊടൊപ്പം തന്നെ അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, വെള്ളിമാല എന്നിവയാണ് ഇന്നത്തെ തെളിവെടുപ്പിൽ കണ്ടെത്തിയത്. നാലാം തവണയാണ് പ്രതി ഉമറിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.ആദ്യം തെളിവെടുപ്പിന് എത്തിച്ചപ്പോൾ സ്ഥലത്ത് താൻ വന്നിട്ടില്ലെന്നും അഭിരാമിനെ അറിയില്ലെന്നുമായിരുന്നു പ്രതിയുടെ മൊഴി. പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലത്തിന് നേർ എതിർവശത്തുള്ള പുരയിടത്തിൽ ഒരു കിണർ സ്ഥിതിചെയ്യുന്നുണ്ട്. സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് ഈ കിണർ പരിശോധിച്ചത്. തുടർന്ന് കിണർ വറ്റിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ഇനി ആനന്ദയുടെ ഫോൺ മാത്രമാണ് കണ്ടെത്താനുള്ളത്. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button