Uncategorized

എൽപിഎസ്ടി സമരത്തിൽ അനീതി തുടർന്ന് സർക്കാർ; മന്ത്രിസഭാ യോഗത്തിൽ അനുപാതം കുറയ്ക്കുന്നത് തീരുമാനമായില്ല

‌എൽപിഎസ്ടി സമരത്തിൽ ഉദ്യോ​ഗാർഥികളോട് അനീതി തുടർന്ന് യുഡിഎഫ് സർക്കാർ. അനുപാതം കുറയ്ക്കുന്നത് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായില്ല. ധനകാര്യവകുപ്പ് ഇതിനെ എതിർക്കുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് എൽപിഎസ്ടി സമരസമിതി നേതാവ് വളർമതിയെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്സമരക്കാരുമായി ചർച്ച നടത്താമെന്ന സർക്കാർ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കൃത്യമായ ദിവസമോ സമയമോ സർക്കാർ അറിയിച്ചിരുന്നില്ല. സർക്കാർ സമരക്കാർക്കെതിരെ ക്രൂരമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. സമരപ്പന്തൽ തകർക്കുകയും സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്ന തീരുമാനമാണ് ഇപ്പോൾ സമരക്കാർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കാൻ ഒരുങ്ങിയതിന് കാരണമായത്. വിവരം ആശുപത്രിയിൽ കഴിയുന്ന വളർമതിയെയാണ് സർക്കാർ അറിയിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരത്തിൻ്റെ കാര്യത്തിൽ തീരുമാനമമാകൂ എന്ന് സമരസമിതി നേതാവ് വളർമതി പറഞ്ഞു. അതേസമയം ചർച്ച ചെയ്യാമെന്ന് മാത്രമെ പറഞ്ഞിട്ടുള്ളു എന്നും സമയവും തീയതിയും ഒന്നും അറിയിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ജയകൃഷ്ണൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button