Uncategorized

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് കുഞ്ഞും ഒരു പുരുഷനും മരണപ്പെട്ടു. 6ലധികം പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട് കിടക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. വീടിന്റെ മേൽക്കൂര തകർന്നാണ് അപകടം. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.മരണപ്പെട്ടവരുടെയും കെട്ടിടത്തിനകത്ത് അകപ്പെട്ടവരുടെയും പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button