Uncategorized

യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടിക ഐ.കെ.ബി റോഡിൽ കല്ലുള്ളപറമ്പത്ത് കെ.പി. ഇബ്രാഹിം (64) ആണ് അറസ്റ്റിലായത്. പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീറും സംഘവും തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാർഥികൾ ഓട്ടോറിക്ഷയിൽ കയറിയപ്പോഴാണ് പ്രതി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ബ്ലൂടൂത്ത് സ്പീക്കർ വഴി ശബ്ദം കേൾപ്പിക്കുകയും ചെയ്തത്. വഴിയിൽ ഇറങ്ങിയ കുട്ടികൾ സമീപത്തെ വ്യാപാരിയോട് വിവരം പറയുകയും, തുടർന്ന് വ്യാപാരി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്, വ്യക്തത കുറവായിരുന്ന ഓട്ടോറിക്ഷ ഏറെ പണിപ്പെട്ടാണ് തിരിച്ചറിഞ്ഞത്. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ. റജിലേഷ്, സി.പി.ഒ. ഷംസീർ, ഡ്രൈവർ ഷൈൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇബ്രാഹിമിനെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button