Uncategorized

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനം നടത്താൻ ഇറാൻ തയ്യാറെടുക്കുന്നു,ഇന്റലിജൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനം അല്ലെങ്കിൽ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാൻ ഇറാൻ പദ്ധതിയിടുന്നതാണ് പുതിയ ഇന്റലിജൻസ് വിവരമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് പശ്ചിമേഷ്യയിൽ എത്തിയതായി യു. എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.യുഎസ്എസ് റൂസ്‌വെൽറ്റിന്റെ വരവ് യുദ്ധം പുനരാരംഭിക്കാനുള്ള അമേരിക്കയുടെ ലക്ഷ്യത്തിന്റെ തെളിവാണെന്ന് ഇറാൻ വ്യക്തമാക്കി. പുതിയൊരു യുദ്ധം നടത്താൻ ആവശ്യമായ സൈനിക സജ്ജീകരണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് ഇറാൻ.

അതിനിടെ ഇറാൻ നഗരമായ ഇസ്ഫഹാനിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഹോർമുസിൽ അനധികൃത ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൈനുകളിൽ തട്ടി തീ പിടിച്ചതായി ഇറാൻ നാവികസേന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button