പട്ടാപ്പകൽ നടുറോഡിൽ അരുംകൊല; മദ്യകുപ്പി കൊണ്ട് സുഹൃത്തിനെ കുത്തിക്കൊന്ന് റൗഡി

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കോട്ടയെ നടുക്കി പട്ടാപ്പകൽ നടുറോഡിൽ അരുംകൊല. മദ്യലഹരിയിൽ മദ്യകുപ്പി കൊണ്ട് സുഹൃത്തിനെ കുത്തിക്കൊന്ന് റൗഡി. മേലൂർ സ്വദേശി പട്ടുസ്വാമിയാണ് കൊല്ലപ്പെട്ടത്. അണ്ണാമലൈ എന്ന രഞ്ജിത്ത് ആണ് പിടിയിലായത്. ഇയാൾ പൊലീസ് റൗഡി ലിസ്റ്റിലെ സ്ഥിരം കുറ്റവാളിയാണ്.
തെങ്കാശി ജില്ലയിലെ ചെങ്കോട്ട ബസാർ ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതക കാരണം. നിരവധി ആളുകൾ നോക്കി നിൽക്കെയാണ് നടുറോഡിൽ വച്ച് അക്രമി കൊലപാതകം നടത്തിയത്. മദ്യ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.കുറ്റകൃത്യത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടി നിൽക്കുന്നവരിൽ ആരും പട്ടുസ്വാമിയെ രക്ഷിക്കാൻ മുന്നോട്ട് വരാത്തതും ആശ്ചര്യകരമായിരുന്നു. സംഭവം കണ്ടു നിന്നവരിൽ ഒരു മുത്തശ്ശി മാത്രമാണ് ഈ അക്രമത്തെ ചോദ്യം ചെയ്തു രംഗത്ത് വന്നത്.




