Uncategorized

തൃശൂരിൽ നിയന്ത്രണം വിട്ട് ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്കും സഹായിക്കും പരുക്ക്

തൃശൂർ: ചേലക്കരയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്. ചേലക്കര തൂണൂർക്കര സെന്ററിലാണ് നിയന്ത്രണംവിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ചെന്നൈ സ്വദേശിയായ ലോറി ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് പെയിന്റുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ വെളിയനാട് സ്വതന്ത്ര ജങ്ഷനിൽ ഇന്നലെ രാത്രി ആയിരുന്നു അപകടം. പുതുക്കാട് വീട്ടിൽ പ്രമോദ് (49) ആണ് മരിച്ചത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയും തലയിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button