Uncategorized
കാലടി സംസ്കൃത സർവകലാശാല: വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കെതിരായി സർവകലാശാല കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനു പിന്നാലെ കോടതി നിർദ്ദേശ പ്രകാരം വിദ്യാർത്ഥികൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കാലടി സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു.12 ദിവസത്തോളം നിരാഹാര സമരം ചെയ്ത വിദ്യാർഥികളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനു പിന്നാലെ ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ വിദ്യാർഥികളാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. വിദ്യാർഥികൾക്ക് പിന്തുണയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി ഇന്ന് കാലടിയിലെ സമരപ്പന്തലിൽ എത്തും.



