അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ പത്താം നിലയിൽനിന്ന് ചാടിയ വിദ്യാർഥിക്ക് ദാരുണാന്ത്യം! സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം പുറത്ത്

അസമിലെ ഗുവാഹത്തിയിൽ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന് ആരോപിക്കപ്പെട്ട സ്കൂൾ വിദ്യാർഥി, കെട്ടിടത്തിന്‍റെ പത്താം നിലയിൽനിന്ന് വീണ് മരിച്ചു. സംഭവത്തിന് പിന്നാലെ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർഥി അയച്ച സന്ദേശങ്ങളാണ് സംഭവത്തിന്‍റെ വിവരം പുറത്തറിയാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമ്മ ചന്ദ്രാണി കലിതയെ (50) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു
ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലെ ജ്യോതിനഗറിലുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ് കലിത അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഭവം വിവരിച്ച് സന്ദേശമയച്ചു. അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വീട് കണ്ടെത്തി അമ്മയെ സഹായിക്കണമെന്നും വിദ്യാർത്ഥിനി തന്‍റെ സഹപാഠികളോട് ആവശ്യപ്പെട്ടതായാണ് വിവരം



