Uncategorized
തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല;ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടക്കൊല. ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് അസം സ്വദേശിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവള്ളൂരിലാണ് സംഭവം. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്.
അസമില്‍ നിന്ന് ജോലിക്കായി തിരുവള്ളൂരില്‍ എത്തിയതായിരുന്നു പ്രൊസന്‍ജിത്ത് ദാസും ആറ് പേരും. തിരുവള്ളൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സംഘം. മദ്യലഹരിയില്‍ പ്രൊസൻജിത്ത് ദാസ് സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയും ബഹളംവെയ്ക്കുകയുമായിരുന്നു. ഭയന്ന സ്ത്രീ വീട്ടില്‍ കയറി വാതില്‍ അടച്ചു




