Uncategorized

എക്സൈസ് മന്ത്രി വെറും നോക്കു കുത്തിയോ? പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ച് യുഡിഎഫ് സർക്കാർ

യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി വിവരം. മദ്യനയം വരുന്നത് വരെ പുതിയ ലൈസൻസുകൾ അനുവദിക്കില്ലാ എന്നതായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം. ബാർ ലൈസൻസ് അനുവദിച്ചതിന്റെ രേഖ പുറത്തുവന്നു.

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് ബാറുകൾക്ക് അനുമതി നൽകിയത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചത് രണ്ട് ബാർ ലൈസൻസുകളാണ്. അനുവദിച്ചത് വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള FL 7 ലൈസൻസ്.
2026 ജൂൺ 22 നാണ് ലൈസൻസ് അനുവദിച്ചത്.എക്സൈസ് കമ്മീഷണർ സാംബശിവ റാവു ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. രണ്ട് ലൈസൻസുകളും അനുവദിച്ചത് ഓരോ മിനിറ്റ് ഇടവേളയിലാണ്. ലൈസൻസ് നൽകിയ വിവരം നാല് മാസം കഴിഞ്ഞിട്ടും മന്ത്രി അറിഞ്ഞില്ല എന്നതാണ് മറ്റൊരു വസ്തുത.

സ്വന്തം വകുപ്പിൽ സംഭവിക്കുന്ന പല സംഭവങ്ങളും എക്സൈസ് മന്ത്രി എം ലിജു അറിയുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button