മുന്‍കൂർ അനുമതി വാങ്ങി മാധ്യമങ്ങള്‍ക്ക് അഡ്മിനിസ്ട്രേഷന് ബ്ലോക്കില്‍ പ്രവേശിക്കാം; വിശദീകരണവുമായി എംജി വിസി

കോട്ടയം: എംജി സര്‍വകലാശാലയില്‍ മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവില്‍ വിശദീകരണവുമായി വി സി ഡോ. ഡി മാവൂത്ത് രംഗത്ത്. സര്‍വകലാശാല ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിന്‍ഡിക്കേറ്റ് ഹാള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അംഗീകൃതം അല്ലാത്ത വ്യക്തികള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് പ്രതികരണം നല്‍കിയതാണ് നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ കാരണമെന്നും വിസി വിശദീകരിച്ചു.
എംജി യൂണിവേഴ്സിറ്റി മാധ്യമ സ്വതന്ത്രത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. മാധ്യമങ്ങളെ എഡി ബ്ലോക്കിലേക്ക് ക്ഷണിക്കുന്നതില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് അനുമതി നല്കാന് പബ്ലിക്ക് റിലേഷന്‍സ് ഓഫീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ക്ക് ക്യാമ്പസിലേക്ക് ഏത് സമയവും എത്താമെന്നും എല്ലാവരും സര്‍വകലാശാലയോട് സഹകരിക്കുമെന്നാണ് പ്രതിക്ഷ എന്നും വിസി പറഞ്ഞു. കാറില്‍ യാത്ര ചെയ്യുന്നതിനിടയാണ് വി സി വിശദീകരണ വീഡിയോ ചിത്രീകരിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. വിസിയുടെ വീഡിയോ ചിത്രീകരണം പദവിക്ക് ചേരാത്തതെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. അനധികൃത വ്യക്തികള്‍ ആരെന്ന് വിസി വിശദീകരിക്കണമെന്നും സിന്‍ഡിക്കേറ്റ് പുറഞ്ഞു.




