Uncategorized

വിജയത്തിളക്കത്തിൽ അടയ്ക്കാത്തോട് ഗവ. യു.പി സ്കൂൾ; ശിശുദിനാഘോഷവും ‘വിജയഭേരി’യും സംഘടിപ്പിച്ചു

അടയ്ക്കാത്തോട് ഗവൺമെന്റ് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയാഘോഷവും നടത്തി. ‘വിജയഭേരി’ എന്ന് പേരിട്ട പരിപാടി കുട്ടികളുടെ വർണ്ണാഭമായ റാലിയോടെ ആരംഭിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ അൻസാദ് അസീസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ജിതിൻ ദേവസ്യ സ്വാഗതം ആശംസിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ കേളകം പഞ്ചായത്ത് മെമ്പർ ജോർജ്ജുകുട്ടി താന്നിവേലിയിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷിജി സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത വാത്യാട്ട്, എം പി .ടി.എ പ്രസിഡണ്ട് ശ്രീമതി മറിയം ജാഫർ,, എസ്.എം.സി ചെയർമാൻ ശ്രീ ജെയിംസ് സി എം, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ചെറിയാൻ കുന്നുംപുറത്ത്, സ്കൂൾ ലീഡർ മുഹമ്മദ് നാസിബ്, വിദ്യാർത്ഥി പ്രതിനിധി നൂറ ഫാത്തിമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ മേളകളിൽ വിജയികളായ കുട്ടികൾകളെ അനുമോദിച്ചുകൊണ്ട് സമ്മാനദാനവും നടത്തി. എസ്.ആർ.ജി കൺവീനർ ശ്രീ ജിമ്മി മാത്യു നന്ദി അർപ്പിച്ച് സംസാരിച്ചു.തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളും, പായസ വിതരണവും നടന്നു. ഇരിട്ടി ഉപജില്ല കലാമേളയിൽ എൽപി അറബിക് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും, ജനറൽ വിഭാഗത്തിൽ സെക്കൻഡ് റണ്ണറപ്പും യു.പി വിഭാഗത്തിൽ ഫോർത്ത് റണ്ണറപ്പുമാണ് വിദ്യാലയം നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button