Uncategorized

‘പരസ്യ സംവാദത്തിന് തയ്യാറായി വന്നാല്‍ ഓടിപ്പോയേക്കരുത്’; മോദിയെ വെല്ലുവിളിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ആരാണ് വഞ്ചകന്‍ എന്ന് കാണിക്കാന്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറായി വന്നാല്‍ രാഹുല്‍ ഓടിപ്പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടര്‍ച്ചയായി പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കുകയാണ് ബിജെപി. ആരാണ് വഞ്ചകനെന്ന് തെളിയിക്കാന്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളികള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തെ പ്രധാന പ്രശ്നങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും ഒരിക്കല്‍ കൂടി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു ഇന്നലെ രാഹുല്‍ ഗാന്ധി. ദീര്‍ഘമായ പ്രസംഗങ്ങളല്ല, മറിച്ച് ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് വണ്‍-ഓണ്‍-വണ്‍’ സംവാദമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി തുടരാന്‍ ആകില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button