Uncategorized

വരുന്നു അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്; അമേരിക്കയുടെ എതിര്‍പ്പിനിടയിലും 19ന് കിക്ക് ഓഫ് നടക്കുമെന്ന് ഫിഫ

അണ്ടര്‍ 17 ഫിഫ ലോക കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ടീമിനെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം നിലനില്‍ക്കുന്നുണ്ടെങ്കിലും അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ 19 ന് തന്നെ ആരംഭിക്കുമെന്ന് ഫിഫ. ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍
സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് സോക്കര്‍ ഫെഡറേഷന്‍ ദേശീയ ടീമിനെ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറില്‍ നിശ്ചയിച്ച ദിവസം തന്നെ ടൂര്‍ണമെന്റ് നടക്കുമെന്ന് വ്യാഴാഴ്ചയാണ് ഫിഫ അറിയിച്ചത്.ടീമുകളുടെയും ഫുട്‌ബോള്‍ ആരാധകരുടെയും സുരക്ഷ പരമപ്രധാനമാണെന്നും എല്ലാ ഫിഫ ടൂര്‍ണമെന്റുകളും ഇവന്റുകളും പോലെ തന്നെ സുരക്ഷഭീഷണികളില്ലാതെ ടൂര്‍ണമെന്റ് നടക്കുമെന്ന് ഫിഫ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന യുഎസ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഫിഫ അന്താാരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്ക് നല്‍കിയ പ്രതികരണത്തിലാണ് ടൂര്‍ണമെന്റ് നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീക്കിയത്.

പോയ മാസങ്ങളില്‍ ഖത്തര്‍ നിരവധി അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളാണ് ഇവിടെ നടന്നത്. മോട്ടോജിപിയുടെ ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് -8, എഫ്‌ഐപി പാഡല്‍ ലോകകപ്പ്-2026 എന്നിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button