Uncategorized

അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഎം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി. കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം രൂപീകരിച്ചത്.

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകരാണ് ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യാജ വാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും പാർട്ടി സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button