Uncategorized

ഉയർന്ന വീട്ടുവാടക; പതിനാല് വർഷങ്ങൾക്ക് ശേഷം സ്പെയിനിൽ പൊതുപണിമുടക്ക്

പതിനാല് വർഷങ്ങൾക്ക് ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിൽ പൊതുപണിമുടക്ക്. തൊഴിലാളികളും രാജ്യത്തെ നിരവധി സംഘടനകളുമാണ് തെരുവിലിറങ്ങി പൊതുപണിമുടക്കിന് തുടക്കം കുറിച്ചത്. ഉയർന്ന വീട്ടുവാടക, വിലക്കയറ്റം എന്നിവയില്ലെല്ലാം പ്രതിഷേധിച്ചാണ് ഇവർ തെരുവിലിറങ്ങിയത്. തൊഴിലാളി സംഘടനകളായ യുജിടി, സിസിഓഓ എന്നിവരും ഭവന സംരക്ഷണ പ്രവ‍ർത്തകരുമാണ് സമരത്തിന് നേതൃത്വം വഹിക്കുന്നത്. “വേതനം, ഭവനം, വിലനിലവാരം” എന്നാണ് ഇവർ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം.

റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ നടപടികൾ സ്വീകരിക്കുക, ടൂറിസ്റ്റ് അപ്പാർട്ടുമെന്റുകൾ നിരോധിക്കുക, വാടകക്കാരുടെ അവകാശങ്ങളുടെ സംരക്ഷണം, മിനിമം വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിനിൽ വീടുകളുടെ വാടക ഇരട്ടിയിലധികമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനമായ മാഡ്രിഡിൽ നിന്നും 87 കാരിയായ മരികാർമൻ എന്ന വൃദ്ധയെ വസതിയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഇവരുടെ മരണം ആളിപ്പടരാൻ കാരണമായി.

രാ‍ജ്യത്ത് പെതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സമരം എല്ലാം മേഖലയെയും ബാധിച്ചു. ബാഴ്‌സലോണ, മാഡ്രിഡ് അടക്കമുള്ള നഗരങ്ങളിൽ സമരാനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച പല തൊഴിലാളി അനുകൂല നിലപാടുകൾ പാർലമെന്റിലെ വലതുപക്ഷ പാർട്ടികളും മറ്റ് പ്രാദേശിക കക്ഷികളും ചേർന്ന് തള്ളികളഞ്ഞതും പ്രതിഷേധം ശക്തമാകാൻ കാരണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button