Uncategorized

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം, പ്രവാസികൾക്ക് ഇരുട്ടടി; ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി യാത്രക്കാർ

ദില്ലി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തിയത്. സൗദി അറേബ്യയിലെ 4 പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ എയർലൈൻസ് വീണ്ടും നീട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൗദിയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളും കണക്കിലെടുത്താണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഈ തീരുമാനം.

വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ല. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വിദേശ വിമാനക്കമ്പനികൾ ഈടാക്കുന്നത്. 15,000 രൂപ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നത് മൂന്ന് ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്റിന് 40000 മുതൽ 50,000 വരെ കൊടുക്കേണ്ട സ്ഥിതിയാണ്. ടിക്കറ്റ് വില കുത്തനെ കൂടിയതോടെ ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉംറ തീർത്ഥാടകരായി എത്തുന്നവർ വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ ഒളിച്ചോട്ടക്കാരെന്ന് കണക്കാക്കുമെന്നതിനാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button