Uncategorized

ഐഒസി തെരഞ്ഞെടുപ്പിലെ തോല്‍വി: ചില ഗ്രൂപ്പുകളുടെ ഗൂഢാലോചനയെന്ന് പി.ടി.ഉഷ

ന്യൂ ഡൽഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തന്നെ ആസൂത്രിതമായി തോല്‍പ്പിച്ചതാണെന്നും, അതിനു പിന്നില്‍ ചില പ്രത്യേക ഗ്രൂപ്പുകളുടെ താല്‍പര്യമാണെന്നും തുറന്നടിച്ച് ഒളിംപ്യന്‍ പി.ടി. ഉഷ എംപി. ജയവും തോല്‍വിയും തനിക്ക് ചെറുപ്പം മുതല്‍ സുപരിചിതമാണ്. എന്നാല്‍ ഇത്തവണ കരുതിക്കൂട്ടി തോല്‍പ്പിച്ചതാണെന്ന് പി.ടി. ഉഷ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വി യാദൃച്ഛികമല്ലെന്നും അതിന് പിന്നില്‍ ഐ.ഒ.എയെ ശുദ്ധീകരിച്ചത് ഇഷ്ടപ്പെടാത്ത ചിലരുടെ ആസൂത്രണമുണ്ടെന്നും പി.ടി. ഉഷ പ്രതികരിച്ചു.തോല്‍വിയുടെ കാരണം തനിക്ക് കൃത്യമായി അറിയില്ലെന്നും , ഒളിമ്പിക് അസോസിയേഷന് ധാരാളം നേട്ടങ്ങള്‍ നല്‍കിയ തന്നെപ്പോലെയൊരാള്‍ അഞ്ചാം സ്ഥാനത്തേക്ക് വരണമെങ്കില്‍ ആസൂത്രണം നല്ല രീതിയില്‍ നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആദ്യത്തെ നാലില്‍ എത്തിയിരുന്നെങ്കില്‍ പ്രസിഡന്റ് സ്ഥാനം മോഹിച്ചവര്‍ക്ക് അത് നഷ്ടമാകുമെന്നും, അതുകൊണ്ടാണ് തന്നെ പിന്നിലാക്കിയതെന്നും പി.ടി. ഉഷ ആരോപിച്ചു. ഇത് കൃത്യമായി അന്വേഷിച്ച് മാധ്യമങ്ങളും അധികൃതരും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പി.ടി. ഉഷ പറഞ്ഞു.

അതേസമയം, തനിക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഓണ്‍ലൈന്‍ ആയി നടന്ന വോട്ടെടുപ്പിന്റെ കണക്കില്‍ സംശയം ഉണ്ടന്നും അവര്‍ പറഞ്ഞു. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതും, രണ്ട് വര്‍ഷമായി മുടങ്ങി കിടന്ന നാഷണല്‍ ഗെയിംസ് നടത്തിയതും പി.ടി. ഉഷ തന്‍റെ നേട്ടമായി ഐ.ഒ.എ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചിരുന്നു. 2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്താനുള്ള ശ്രമങ്ങള്‍ ത്വരതപ്പെടുത്തിയതും, രണ്ട് കോടി മാത്രമുണ്ടായിരുന്ന ഫണ്ട് 100 കോടിയാക്കി മാറ്റിയതും പി ടി ഉഷ ഐ.ഒ.എ.യില്‍ പ്രസിഡന്‍റായിരുന്നപ്പോഴാണ്. വിവിധ സംസ്ഥാനങ്ങളിലെ അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ചു. മാത്രവുമല്ല, ജപ്പാന്‍ ഏഷൃന്‍ ഗെയിംസില്‍ ഒരു പരാതിയും ഉയര്‍ന്നില്ല എന്നതും പി ടി ഉഷയുടെ നേട്ടമായിരുന്നു.

തന്നെ അസോസിയേഷന്‍ പ്രസിഡന്റ് ആക്കിയത് പ്രധാനമന്ത്രിയാണെന്നും താന്‍ അതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും വേണമെങ്കില്‍ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ഓഫ് മെറിറ്റ് അംഗമെന്ന നിലയില്‍ തന്നെബാക്കിയുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യാമെന്നും പി.ടി. ഉഷ പറഞ്ഞു. സ്ഥാനങ്ങള്‍ ഒന്നുമില്ലെങ്കില്‍ തന്‍റെ സ്കൂളിലും വീട്ടിലും സമയം ചിലവഴിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button