Uncategorized

വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്: പിടിയിലായ ഹരികൃഷ്ണന്‍ ധനേഷിന്റെ സ്ഥിരം കാര്യര്‍, കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന

കൊച്ചി: വാഴക്കുലയ്ക്ക് ഉള്ളില്‍ എംഎഡിഎംഎ കടത്തിയ കേസില്‍ പ്രതി ധനേഷിന്റെ ലഹരി ശൃംഖലയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍. പിടിയിലായ ഹരികൃഷ്ണന്‍, ധനേഷിന്റെ സ്ഥിരം കാര്യര്‍. ധനേഷ് ലഹരി കൈമാറിയിരുന്ന ചിലരെ കുറിച്ച് വിവരം ലഭിച്ചു. കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഹരികൃഷ്ണനെയും ധനേഷിനെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരുവും മൈസൂരും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. 2023 മുതലാണ് വാഴക്കുലയില്‍ ഒളിപ്പിച്ച് ധനേഷ് എസ് നായര്‍ എംഡിഎംഎ കടത്ത് തുടങ്ങിയത്. കര്‍ണാടകയില്‍ ആറ് ഏക്കര്‍ വാഴത്തോട്ടമുണ്ട് ധനേഷിന്. സ്വന്തമായും അല്ലാതെയും എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കാന്‍ ആളുകളെ ബെംഗളൂരുവിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയിരുന്നതായും മൊഴിയുണ്ട്. നൈജീരിയക്കാരില്‍ നിന്ന് കിലോ കണക്കിന് എംഡിഎം ശേഖരിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് ധനേഷിന്റെ രീതി.2023 ല്‍ യുവകര്‍ഷകനുള്ള സംസ്ഥാനസര്‍ക്കാരിനെ പുരസ്‌കാരം ലഭിച്ചിരുന്നു. ധനേഷിന്റെ പശ്ചാത്തലം പരിശോധിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.

ധനേഷിനെ പിടികൂടിയതോടെ വിപണി ശൃംഖലയിലെ പലരും ഒളിവില്‍ പോയി. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.ധനേഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ സുഹൃത്തുക്കളായ ഹരികൃഷ്ണന്‍, ഷിനു എന്നിവരെയും ചോദ്യം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button