Uncategorized
പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ കൺപൂരിൽ അമിതവേഗത്തിലെത്തിയ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർമാരായ നീരജ് കുമാർ (40), കുൽദീപ് കുമാർ (40) എന്നിവരാണ് മരിച്ചത്.ബിധ്നു ഭാഗത്തുനിന്നും കിസാൻ നഗറിലേക്ക് പോയ ലോറിയാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
വിവരമറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




