Uncategorized

`തിരക്കേറിയ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായി എത്തുന്നത് ഒഴിവാക്കണം’; ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്. തിരക്കേറിയ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായി എത്തുന്നത് ഒഴിവാക്കണമെന്നും മുൻകൂട്ടി അറിയിക്കാതെയുളള ആരാധക കൂടിക്കാഴ്ചകൾ പാടില്ലെന്നുമാണ് നിർദേശം. ഷൂട്ടിംങ് വിവരങ്ങളും സ്വകാര്യ സന്ദർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുത്, ഭീഷണിയോ പണം ആവശ്യപ്പെട്ടുളള കോളുകളോ വന്നാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്. നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അമിതാഭ് ബച്ചന്റെ വസതിയിലേക്ക് രണ്ട് തവണ ബോംബ് ഭീഷണിയെത്തതും ആയുഷ്മാൻ ഖുറാനയ്ക്കും തുഷാർ കപൂറിനും പണം ആവശ്യപ്പെട്ടുളള കോളുകളെത്തിയതും പൊലീസിന് തലവേദനയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button