Uncategorized

തൃശൂർ കേരള കോൺഗ്രസിൽ വീണ്ടും വിഭാഗീയത; ഔദ്യോഗിക പക്ഷത്തിൽ നിന്ന് വിട്ടു നിന്ന് സമാന്തര പരിപാടികളുമായി സൗഹൃദകൂട്ടായ്മ

തൃശൂർ കോൺ​ഗ്രസിൽ വിഭാ​ഗീയത ശക്തമാകുന്നു. സൗഹൃദ കൂട്ടായ്മയെന്ന പേരിലാണ് ജില്ലാ നേതൃത്വം അറിയാതെ കേരള കോൺ​ഗ്രസ് പ്രവർത്തകർ പരിപാടികൾ സംഘടിപ്പിക്കുന്നത്. തോമസ് ഉണ്ണിയാടനെ മന്ത്രിയാക്കത്തതിൽ തൃശൂർ കേരള കോൺഗ്രസിൽ വീണ്ടും പ്രതിഷേധം ഉയരുകയാണ്. തോമസ് ഉണ്ണിയാടൻ എം എൽ എയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ നിന്നും അകന്ന് വീണ്ടും സജീവമാകുകയാണ്.കേരള കോൺഗ്രസ് സൗഹൃദ കൂട്ടായ്മ 12-ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന ധർണ ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിൽ ഉണ്ണിയാടന് സ്വീകരണം ഒരുക്കിയതിന്റെ തുടർച്ചയാണിത്. സമരവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.ഇതിലൂടെ പാർട്ടിയുമായി ബന്ധപ്പടുത്താത്തെ സമാന്തരമായി സമരങ്ങളും, പരിപാടികളും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സൗഹൃദ കൂട്ടായ്മയെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. പാർട്ടിയിലെ വിഭാഗീയത കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നതിന്റെ സൂചനയായാണിത്. ഗ്യാനേഷ്കുമാറിന്റെ രാജിക്കായി സംഘടിപ്പിക്കുന്ന സമരം ജില്ലാ നേതൃത്വത്തെ അറിയിക്കേണ്ട കാര്യമില്ലെന്നാണ് സംഘാടകരുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button