Uncategorized

രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂർ സന്ദർശിച്ചേക്കും; മണിപ്പൂർ കലാപത്തിന് ശേഷം മൂന്നാമത്തെ സന്ദർശനം

ഡൽഹി: വംശീയ സംഘർഷത്തെത്തുടർന്ന് പലായനം ചെയ്യേണ്ടി വന്നവരെയും, സംഘർഷത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും കാണുന്നതിനായി രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ഈ മാസം 26 ന് സന്ദർശനത്തിന് സാധ്യത. ലോക്സഭ പ്രതിപക്ഷ നേതാവ് ചുരാചന്ദ്പുരും ഇംഫാലും സന്ദർശിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിന് ആദ്യം ഇംഫാലിലെത്തുന്ന രാഹുൽ ഗാന്ധി, തുടർന്ന് ചുരാചന്ദ്‌പൂരിലേക്ക് പോയി അക്രമബാധിതരായ ആളുകളെ കാണുമെന്നാണ് വിവരം.

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി അദ്ദേഹം പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.മെയ്‌തെയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് വർഷത്തിലേറെ പിന്നിട്ടിട്ടും, ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. മണിപ്പൂർ കലാപം ആരംഭിച്ചതിന് ശേഷം ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമായിരിക്കും. ഇതിന് മുൻപ് 2023 ജൂണിലും 2024 ജൂലൈയിലും അദ്ദേഹം മണിപ്പൂർ സന്ദർശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button