Uncategorized
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരന്റെ പ്രതിഷേധം വിജയം; ജോലി തിരിച്ചുനൽകുമെന്ന് ഉറപ്പ് നൽകി അധികൃതർ

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജോലി നിഷേധിച്ചതിനെതിരെ താൽക്കാലിക ജീവനക്കാരൻ നടത്തിയ പ്രതിഷേധം വിജയിച്ചു. ജോലി തിരിച്ചുനൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയതോടെ പി ശ്രീകാന്ത് സമരം അവസാനിപ്പിച്ചു.
കരാർ ലംഘിച്ച് ജോലി നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രതിഷേധം. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നായിരുന്നു സമരം. ജോലി നിഷേധിച്ച നടപടി പിൻവലിക്കണമെന്നും തൊഴിൽ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് ജോലി തിരിച്ചുനൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി. ഇതോടെയാണ് ശ്രീകാന്ത് പ്രതിഷേധം അവസാനിപ്പിച്ചത്.




