Uncategorized
ദീപാവലി ആഘോഷത്തിനായി വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരന് മരിച്ചു

വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസുകാരന് മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍ കുട്ടിയുടെ പിതാവ് മൂര്‍ത്തി, മാതാവ് ശരണ്യ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം വ്യാപക അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാവിലെ ഏഴുമണിവരെ മാത്രം 1,387 പേര്‍ക്കാണ് പടക്കം പൊട്ടിയുള്ള അപകടങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്.




