Uncategorized

ക്രിസ്മസ് പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചെന്ന വാർത്ത വ്യാജം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് (രണ്ടാം പാദവാർഷിക) പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് അധികൃതർ. പരീക്ഷാ തീയതികളിൽ നിലവിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷകൾ പുനഃക്രമീകരിച്ചെന്ന രീതിയിലുള്ള വ്യാജ പ്രചാരണം നടന്നത്. ഡിസംബർ 15 മുതൽ 23 വരെ പരീക്ഷകൾ നടക്കുമെന്നും, 23 മുതൽ സ്കൂളുകൾ അടച്ച് ജനുവരി 5-ന് പുനരാരംഭിക്കുമെന്നും വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇത്തരം വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാത്രം പിന്തുടരണം. ഡിസംബർ 9 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 19 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button