Uncategorized

പ്രിയങ്ക ഗാന്ധിയുടെ ഡീപ്‌ഫേക്ക് ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ എം.പിയുടെ ഔദ്യോഗിക മുന്നറിയിപ്പ്.

നിർമിത ബുദ്ധി (AI) ഉപയോഗിച്ച് തന്റെ ചിത്രങ്ങളും ശബ്ദവും വ്യാജമായി നിർമ്മിച്ച് സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധി. പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുള്ള ഇത്തരം വ്യാജ വീഡിയോകൾ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കി.

വ്യാജ നിക്ഷേപ വാഗ്ദാനങ്ങളുമായി എത്തുന്ന ഇത്തരം തട്ടിപ്പ് കെണികളിൽ ആരും വീഴരുതെന്നും, പോസ്റ്റുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്നും ഓഫീസ് കർശന മുന്നറിയിപ്പ് നൽകി.

ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്നും പ്രരിയങ്ക ഗാന്ധിയുടെ ഓഫീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button