Uncategorized

മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പം, 28 റെസ്റ്റോറന്റുകളും ബാറുകളും; ചൈനയുടെ രണ്ടാമത്തെ ക്രൂയിസ് കപ്പൽ ‘അഡോറ ഫ്ലോറ സിറ്റി’ ഷാങ്ഹായി തീരത്തെത്തി

ചൈനയിൽ തന്നെ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ക്രൂയിസ് കപ്പലായ ‘അഡോറ ഫ്ലോറ സിറ്റി’ ഷാങ്ഹായി തീരത്തെത്തിച്ചു. 341 മീറ്റർ നീളമുള്ള ഈ കപ്പൽ മൂന്ന് ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലുതാണ്. 2,130 ക്യാബിനുകളുള്ള ഈ കപ്പലിൽ 5,200-ലധികം യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ഏകദേശം ആറ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ കപ്പലിലെ സൗകര്യം. 28 റെസ്റ്റോറന്റുകളും ബാറുകളും, 800 പേർക്ക് ഇരിക്കാവുന്ന വലിയൊരു തിയേറ്ററും ഈ കപ്പലിലുണ്ട്.

നവംബർ 12-ന് ഗ്വാങ്‌ഷൂ നാൻഷാ ഇന്റർനാഷണൽ ക്രൂയിസ് ഹോം പോർട്ടിൽ എത്തുന്ന കപ്പൽ, നവംബർ 22-ന് ഗ്വാങ്‌ഷൂവിൽ നിന്ന് ആദ്യ സർവീസ് ആരംഭിക്കും. പൂക്കളുടെ നഗരമെന്നാണ് ഗ്വാങ്‌ഷൂ അറിയപ്പെടുന്നത്.

‌ചൈനയിൽ തന്നെ നിർമിക്കുന്ന രണ്ടാമത്തെ വലിയ ക്രൂയിസ് കപ്പലാണ് ‘അഡോറ ഫ്ലോറ സിറ്റി’. 2024ൽ നിർമിച്ച ‘അഡോറ മാജിക് സിറ്റി’ യാണ് ആദ്യത്തെ കപ്പൽ. ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇത് സർവീസ് നടത്തുന്നത്. ‘അഡോറ മാജിക് സിറ്റി’ യേക്കാൾ മികച്ച സൗകര്യങ്ങൾ ‘അഡോറ ഫ്ലോറ സിറ്റി’ യിലുണ്ട്.

അതേസമയം, മൂന്നാമത്തെ വലിയ ക്രൂയിസ് കപ്പലിന്റെ രൂപകൽപ്പന ആരംഭിച്ചതായി ഷാങ്ഹായ് വൈഗാവോക്കിയാവോ ഷിപ്പ് ബിൽഡിംഗിന്റെ ചെയർമാൻ ചെൻ ഗാംഗ് റിപ്പോർട്ടിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button