Uncategorized
റോഡ് അടച്ച് വേദി; സ്റ്റേജ് കെട്ടിയത് തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടിക്ക്; ജനം വലഞ്ഞു

തിരുവനന്തപുരം: ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടി തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടി. തകരപ്പറമ്പിലാണ് റോഡിൽ വേദി പണിതത്. പരിസ്ഥിതി ദിനത്തില്‍ പുനര്‍ജ്ജനി പരിപാടിയുടെ ഭാഗമായി ആമയിഴഞ്ചാന്‍ തോട്-പാര്‍വതി പുത്തനാര്‍ മെഗാ ക്ലീനിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.
റോഡിന്റെ പകുതി ഭാഗവും കയ്യേറിയാണ് വേദി. ഒഴിച്ചിട്ട വഴിയിലൂടെ ചെറിയ വാഹങ്ങള്‍ കടന്നുപോകുന്നുണ്ട്. വേദി കെട്ടി ഗതാഗതം തടസ്സപ്പെട്ടതോടെ പ്രദേശത്ത് വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടു.
മേയര്‍ വി വി രാജേഷാണ് പരിപാടിയുടെ അധ്യക്ഷന്‍. എന്നാല്‍ ഇത്തരത്തില്‍ വേദി പണിയാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. നഗരസഭയുമായി പരിപാടിക്ക് ബന്ധമില്ലെന്നാണ് മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്. താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും മേയര്‍ വി വി രാജേഷ് പറഞ്ഞു.




