Uncategorized

മെസ്സിയുടെ പേരില്‍ നടന്ന ക്രമക്കേട്: ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍കുമാറിന് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരില്‍ നടന്ന ക്രമക്കേടില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍കുമാറിന് സ്ഥലംമാറ്റം. നികുതിവെട്ടിപ്പ് കേസ് അകാരണമായി തടസ്സപ്പെടുത്താന്‍ സുനില്‍കുമാര്‍ ഇടപെട്ടതായി ജിഎസ്ടി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത്തിനെയും ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റി.

പൊതു സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന സുനില്‍കുമാറിന്റെ മാറ്റം. സുപ്രധാന പദവിയില്‍ നിന്ന് വകുപ്പിലെ അപ്രധാന തസ്തികയിലേക്ക് ആണ് സുനില്‍കുമാറിനെ മാറ്റിയത്. കുത്തിയതോട് ഓഡിറ്റ് ഡിവിഷനിലേക്കാണ് മാറ്റം. കാസര്‍കോട് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി സജിത്തിനെയും ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റി.മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സ്‌പോണ്‍സര്‍ ആയിരുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് നികുതി ഈടാക്കുന്നതില്‍ സുനില്‍കുമാര്‍ വീഴ്ചവരുത്തിയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പ് കേസ് ബോധപൂര്‍വ്വം വൈകിപ്പിക്കാന്‍ സുനില്‍കുമാര്‍ ശ്രമിച്ചതായി എസ്‌ഐടിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അപ്രധാന വകുപ്പിലേക്കുള്ള സുനില്‍കുമാറിന്റെ മാറ്റം. ജിഎസ്ടി എസ്‌ഐടി വിഭാഗം റിപ്പോര്‍ട്ട് നല്‍കി രണ്ടു മാസത്തിനു ശേഷമാണ് നടപടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉള്ള ആദ്യ സ്ഥലംമാറ്റ പട്ടിക കൂടിയാണ് ജിഎസ്ടി വകുപ്പിലേത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button