Uncategorized

വിശ്വസ്തർ പോലും കളം മാറ്റുന്നു, അപ്രതീക്ഷിത അടിയിൽ ട്രംപിന് വൻ ക്ഷീണം; റിപ്പബ്ലിക്കൻ പാർട്ടിയിൽ കനത്ത പ്രതിസന്ധി

വാഷിംഗ്ടൺ: യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി. രാജ്യത്തുടനീളം അലയടിച്ച ബ്ലൂ വേവിൽ കോൺഗ്രസിന്‍റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ടെക്സസ്, കാൻസാസ്, സൗത്ത് കരോലിന, അയോവ, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലെല്ലാം ഡെമോക്രാറ്റുകൾ വൻ അട്ടിമറിയാണ് വിജയം നേടിയത്.

ട്രംപിന്‍റെ നേതൃത്വത്തിനും അദ്ദേഹത്തിന്‍റെ നയങ്ങൾക്കുമുള്ള കനത്ത തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക സ്ഥിതിയിലെ തകർച്ച, ഇറാൻ യുദ്ധം, ഭരണപരമായ വീഴ്ചകൾ എന്നിവയിൽ വോട്ടർമാർക്കുള്ള അമർഷമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായത്. ടെക്സസിൽ ജെയിംസ് തലാറിക്കോ അറ്റോർണി ജനറൽ കെൻ പാക്സ്റ്റനെ പരാജയപ്പെടുത്തിയപ്പോൾ, ഗവർണർ തെരഞ്ഞെടുപ്പിൽ ജിന ഹിനോജോസ വിജയം കണ്ടു. കാൻസാസിൽ ആദം ഹാമിൽട്ടണിലൂടെ ദശാബ്‍ദങ്ങൾക്ക് ശേഷമാണ് ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഹൗസ് മൈോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് അടുത്ത ജനുവരിയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ കറുത്തവർഗ്ഗക്കാരനാകാൻ ഒരുങ്ങുകയാണ്. സെനറ്റ് മൈോറിറ്റി ലീഡർ ചക്ക് ഷുമർ ഭൂരിപക്ഷ നേതൃത്വത്തിലേക്ക് തിരിച്ചെത്തും.

ഈ തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കൻ പാർട്ടിക്ക് അകത്തും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപിന്‍റെ രാഷ്ട്രീയ ആധിപത്യത്തിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. റിപ്പബ്ലിക്കൻ നേതാക്കളായ ജെ ഡി വാൻസ്, ടെഡ് ക്രൂസ് തുടങ്ങിയവരും പാർട്ടിക്കുള്ളിലെ പുതിയ അധികാര കേന്ദ്രങ്ങളും ട്രംപിന്‍റെ നിലപാടുകളിൽ നിന്ന് അകലം പാലിച്ച് തുടങ്ങിയിട്ടുണ്ട്. ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് തിരഞ്ഞെടുപ്പ് ഫലത്തെ ‘വാട്ടർഗേറ്റ് മാതൃകയിലുള്ള തിരിച്ചടി’ എന്നാണ് വിശേഷിപ്പിച്ചത്. ജീവിതച്ചെലവ് വർദ്ധിച്ചതും ഇറാൻ യുദ്ധവും പാർട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button