Uncategorized
മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ: പേരാവൂർ എ.എസ്.ഐ ജി. അനിലിന് ആദരം

പേരാവൂർ: മികച്ച സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ മണത്തണ സ്വദേശി ജി. അനിലിന് ഡി.ജി.പി. റവാഡ ചന്ദ്രശേഖർ കേരളപ്പിറവി ദിനത്തിൽ മെഡൽ കൈമാറി.
തിരുവനന്തപുരം എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. പേരാവൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മണത്തണ സ്വദേശിയായ ജി. അനിൽ.



