Uncategorized

ഇന്‍ഡ്യാ സഖ്യത്തിന്റെ ദേശീയ പരിപാടികളില്‍ തുടര്‍ച്ചയായ അവഗണന; കടുത്ത അതൃപ്തിയില്‍ മുസ്ലീം ലീഗ്

മലപ്പുറം: ഇന്‍ഡ്യാ സഖ്യത്തിന്റെ ദേശീയ പരിപാടികളില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. ‘ചലോ ദില്ലി’ റാലിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതിലും, രാഷ്ട്രപതിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതിലും ലീഗിന് പ്രതിഷേധം.

സാദിഖലി ശിഹാബ് തങ്ങള്‍ വിദേശത്തുനിന്ന് എത്തിയശേഷം രാഹുല്‍ ഗാന്ധിയെയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. അതേസമയം, ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് ലീഗ് വാങ്ങികൂട്ടിയ എട്ടിന്റെ പണിയാണ് ഇതെന്ന്, കെ. ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.കഴിഞ്ഞ ദിവസം നടന്ന ‘ചലോ ദില്ലി’ മാര്‍ച്ചില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. ദേശീയ നേതാക്കള്‍ അടക്കം സഞ്ചരിച്ച തുറന്ന വാഹനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിക്ക് അവസരം ലഭിച്ചിരുന്നില്ല. മറ്റു ദേശീയ നേതാക്കള്‍ എല്ലാം മാര്‍ച്ചില്‍ പ്രസംഗിച്ചിരുന്നു.

അഞ്ച് എംപിമാരുള്ള പാര്‍ട്ടിയായിട്ടു കൂടി മുസ്ലീം ലീഗിന് പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രാധിനിത്യം ലഭിക്കുന്നില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button